ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ആര് ജയിക്കും?

20151227

മഞ്ഞൾ

പ്രമേഹം തടയുന്നതിൽ മഞ്ഞളിന് പ്രത്യേകമായ കഴിവുണ്ട്. ശരീരത്തിലെ ഇൻസുലിന്റെ അളവ് കൃത്യമായി നിലനിർത്താൻ മഞ്ഞൾ സഹായിക്കുന്നു. പ്രമേഹം തടയാൻ മഞ്ഞൾ പൊടി 6 ഗ്രാം വീതം അര ഗ്ലാസ്സുവെള്ളത്തിൽ കലക്കി മൂന്നുനേരം കഴിച്ചാൽ മതി. പ്രമേഹത്തിന് നെല്ലിക്കനീര്, അമൃത് നീര്, മഞ്ഞൾ പൊടി ഇവ ചേർത്ത് പതിവായി കഴിക്കുക. ശരീരത്തിലെ കൊഴുപ്പ് (കൊളസ്ട്രോൾ) കുറയ്ക്കാൻ മഞ്ഞളിന് സാധിക്കും. മഞ്ഞളിൽ അടങ്ങിയ ആന്റി ബാക്ടീരിയൽ, ആന്റിവൈറൽ, ആന്റിഫംഗൽ ഘടകങ്ങൾ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു ചിലന്തി കടിച്ചും മറ്റുമുണ്ടാകുന്നതും അല്ലാത്തതുമായ മുറിവുകൾ ഉണക്കാൻ മഞ്ഞൾപൊടി തേക്കുന്നത് സഹായിക്കും.
തലച്ചോറിന്റെ ആരോഗ്യം സംരക്ഷിച്ച് മറവിരോഗമായ അൾഷിമേഴ്സ് തടയാൻ മഞ്ഞളിന് കഴിയും. ശരീരത്തിലെ രക്തചംക്രമണം വേഗത്തിലാക്കി കരൾ സംബന്ധമായ രോഗങ്ങൾ തടയാൻ മഞ്ഞളിന് കഴിയും. ഗ്യാസ്ട്രബിൾ സംബന്ധമായ പ്രശ്നങ്ങൾ അകറ്റി ദഹനപ്രക്രിയ എളുപ്പമാക്കാനും മഞ്ഞളിന് സാധിക്കും. അലർജി, തുമ്മൽ എന്നിവ അകറ്റുന്നു.പ്രോസ്റ്റേറ്റ് ക്യാൻസർ, ടിസെൽ ലുക്കീമിയ തുടങ്ങിയവ തടയാൻ മഞ്ഞളിന് കഴിയും. മഞ്ഞളിലടങ്ങിയ ആന്റി ഓക്സിഡന്റ് സന്ധിവാതം തടയും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ