ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ആര് ജയിക്കും?

Technology എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Technology എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

20160128

ട്രൂകോളറില് നിന്നും നിങ്ങളുടെ നമ്പര് എങ്ങനെ നീക്കം ചെയ്യാം?

നിങ്ങളെ വിളിക്കുന്ന അപരിചിത നമ്പറുകളുടെ വിശദാംശങ്ങള് ലഭ്യമാക്കുന്ന ആപ്പാണ് ട്രൂകോളര്. എല്ലാ ഉപഭോക്താക്കളുടെയും അഡ്രസ് ബുക്സില് നിന്നും ഇത് വിശദാംശങ്ങള് ശേഖരിച്ചു വെയ്ക്കും. അതുകൊണ്ടുതന്നെ നിങ്ങള് ഈ സേവനം ഉപയോഗിച്ചിട്ടില്ലെങ്കിലും നിങ്ങളുടെ പേരും നമ്പറും ട്രൂകോളര് വിവരശേഖരത്തില് ഉണ്ടായേക്കാം. നിങ്ങളുടെ കോണ്ടാക്ട് വിശദാംശങ്ങള് സേവ് ചെയ്ത വെച്ചവര് ഈ ആപ്പ് ഉപയോഗിക്കുന്നവരായുണ്ടാവും. അവരില് നിന്നാണ് ട്രൂകോളര് നിങ്ങളുടെ വിശദാംശങ്ങള് ശേഖരിച്ചുവെക്കുന്നത്.
പക്ഷെ എല്ലാവര്ക്കും ഇത് അറിയില്ല. ലാന്റ്ഫോണിന്റെ വിലാസം വരെ ട്രൂകോളര് ലിസ്റ്റിലുണ്ടാവും. പൊതുവിവര ഉറവിടങ്ങളില് നിന്നു തന്നെയാണ് ട്രൂകോളറും വിവരങ്ങള് ശേഖരിക്കുന്നത്. നിങ്ങളുടെ ലാന്റ് നമ്പര് ആര്ക്കെങ്കിലും അറിയാമെങ്കില് ഫോണ്ബുക്ക് വഴിയോ ഗൂഗിളില് സെര്ച്ചു ചെയ്യുകവഴിയോ അവര്ക്ക് ലാന്റ് നമ്പറിന്റെ വിലാസം കണ്ടെത്താം.
ഇക്കാരണം കൊണ്ടുതന്നെ നിങ്ങളുടെ നമ്പര് ട്രൂകോളര് ഡാറ്റാബേസില് ഉള്പ്പെടാതിരിക്കാന് ആഗ്രഹിക്കുന്നവര് അല്പം ശ്രദ്ധിക്കണം. ആ ആപ്പ് ഉപയോഗിക്കുന്നുണ്ടെങ്കിലും നിങ്ങള്ക്ക് നിങ്ങളുടെ നമ്പര് ഇതില് നിന്നും നീക്കാനാവില്ല. നിങ്ങളുടെ നമ്പര് ട്രൂകോളറില് നിന്നും നീക്കാന് നിങ്ങള് ആദ്യം നിങ്ങളുടെ അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്യണം. ഐഫോണ്, ആന്ഡ്രോയ്ഡ്, വിന്ഡോസ് മൊബൈല് എന്നിവയാണ് നിങ്ങള് ഉപയോഗിക്കുന്നതെങ്കില് ട്രൂകോളര് അക്കൗണ്ട് ഇങ്ങനെ ഡിലീറ്റ് ചെയ്യാം.
ട്രൂകോളര് അക്കൗണ്ട് ഡീആക്ടിവേറ്റേ ചെയ്യേണ്ട വിധം:
ആന്ഡ്രോയ്ഡ്:
ആപ്പ് ഓപ്പണ് ചെയ്യുക > മുകളില് ഇടതുവശത്തുള്ള പീപ്പില് ഐക്കണ് എടുക്കുക> സെറ്റിങ്സ്> എബൗട്ട്> ഡീആക്ടിവേറ്റ് അക്കൗണ്ട്
ഐഫോണ്:
ആപ്പ് ഓപ്പണ് ചെയ്യുക> മുകളില് വലതുവശത്തുള്ള ഗിയര് ഐക്കണ് എടുക്കുക> എബൗട്ട് ട്രൂകോളര്> താഴേക്ക് സ്ക്രോള് ചെയ്യുക> ഡീആക്ടിവേറ്റ് ട്രൂകോളര്
വിന്ഡോസ് മൊബൈല്:
ആപ്പ് ഒാപ്പണ് ചെയ്യുക> താഴെ വലതുവശത്തുള്ള മൂന്ന് ഡോട്ട് എടുക്കുക> സെറ്റിങ്സ്> ഹെല്പ്പ്> അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യുക
നിങ്ങള് ട്രൂകോളര് അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്താല് നിങ്ങളുടെ നമ്പര് അതില് നിന്നും റിമൂവ് ചെയ്യാം.
നമ്പര് റിമൂവ് ചെയ്യേണ്ടവിധം
ട്രൂകോളര് അണ്ലിസ്റ്റ് പേജില് പോകുക
രാജ്യത്തിന്റെ കോഡ് ഉള്പ്പെടെ നിങ്ങളുടെ ഫോണ് നമ്പര് എന്റര് ചെയ്യുക
അണ്ലിസ്റ്റ് ചെയ്യാനുള്ള ഏതെങ്കിലുമൊരു കാരണം ലിസ്റ്റ് ചെയ്യുക
വെരിഫൈ ചെയ്യുക
അണ്ലിസ്റ്റ് ക്ലിക്ക് ചെയ്യുക
അണ്ലിസ്റ്റ് അപേക്ഷ കിട്ടി 24 മണിക്കൂറിനുള്ളില് നമ്പര് റിമൂവ് ചെയ്യുമെന്നാണ് ട്രൂകോളര് അവകാശപ്പെടുന്നത്.
റിമൂവ് ചെയ്തതുകൊണ്ട് പിന്നീട് നിങ്ങളുടെ നമ്പര് ഇതില് വന്നുകൂട എന്ന് അര്ത്ഥമില്ല. അതിനാല് ഇടയ്ക്കിടെ നിങ്ങളുടെ നമ്പര് ട്രൂകോളറില് ഉണ്ടോയെന്ന് ചെക്കു ചെയ്യുക.

20160108

മൊബൈൽ ബാറ്ററിയുടെ ആയുസ് കൂട്ടാൻ

സ്മാർട്ഫോണുകൾ രംഗത്തെത്തിയതു മുതൽക്കാണ് ഫോണിൽ ചാർജു നിൽക്കുന്നില്ലെന്ന പരാതികളും വർധിച്ചു തുടങ്ങിയത്. വാട്സ്ആപ്പിലും ഫേയ്സ്ബുക്കിലും മെസഞ്ചറിലും യൂട്യൂബിലുമൊക്കെ കുത്തി ഫോണിലെ ചാർജ് തീരുമ്പോഴേ തലയിൽ കൈ വയ്ക്കൂ. നടക്കുന്നതിനൊപ്പം ചാർജ് ചെയ്യാൻ വല്ല വഴിയുമുണ്ടോ എന്നു പോലും പലരും ആലോചിക്കാറുണ്ട്. എന്നാൽ ചിട്ടയോടെ ചില കാര്യങ്ങൾ ശീലിച്ചാൽ ഒരുപരിധി വരെ മൊബൈലിലെ ചാർജ് പെട്ടെന്ന് ഇറങ്ങുന്നത് ഒഴിവാക്കാനാവും.
ഫോൺ അമിതമായി ചൂടാവുന്ന സാഹചര്യം ഒഴിവാക്കുക
ഫോൺ അമിതമായി ചൂടാവുന്നത് ബാറ്ററിയെ ദോഷകരമായി ബാധിക്കും. ലിതിയം ഇയോൺ ബാറ്ററികളുടെ പ്രധാന ശത്രുവാണ് ചൂട്. അമിത വെയിൽ മൂലമോ ചാർജ് ചെയ്യുന്നതിനിടെ ചില ഗെയിമുകൾ കളിക്കുമ്പോഴോ മണിക്കൂറുകൾ ഫോണിൽ സംസാരിക്കുമ്പോഴോ ഒക്കെയാണ് ഫോൺ പെട്ടെന്ന് ചൂടാവുക. ഇൗ സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കുക.
ചാർജിങിനു വച്ചിരിക്കുന്നതിനിടെ ഉപയോഗിക്കാതിരിക്കുക
ഫോൺ ചാർജു ചെയ്യാൻ വച്ചിരിക്കുന്നതിനിടെയുള്ള ഉപയോഗവും ഒഴിവാക്കണം. ചാർജിങിനിടെ വളരെ കുറച്ചുസമയം ഉപയോഗിക്കുന്നതുപോലും ഫുൾചാർജ് ആക്കാതിരിക്കുകയും തന്മൂലം ബാറ്ററി പെട്ടെന്ന് ഡാമേജ് ആവുകയും ചെയ്യും
കമ്പനി ചാർജർ തന്നെ ഉപയോഗിക്കുക
ഫോണിൽ ചാർജ് നിൽക്കാതിരിക്കുന്നതിന്റെ മറ്റൊരു പ്രധാന കാരണം പലരും യഥാർത്ഥ കമ്പനി ചാർജുകൾ ഉപയോഗിക്കാത്തതാണ്. ഫെയ്ക്ക് ചാർജറുകൾ സാധാരണ വലിക്കുന്നതിനേക്കാൾ അധികം കറന്റ് വലിച്ചെടുക്കും. ഇതുമൂലം ബാറ്ററി സെല്ലിലെ ചാർജ് റിറ്റൻഷൻ കപ്പാസിറ്റി കുറയുകയും ചാർജ് എളുപ്പത്തിൽ തീരുകയും ചെയ്യും.
രാത്രി മുഴുവൻ ചാർജിങിൽ ഇടാതിരിക്കുക
പലരും രാത്രി മുഴുവൻ ഫോൺ ചാർജു ചെയ്യാൻ വയ്ക്കുന്നവരാണ്. അടുത്ത ദിവസം ഫുൾചാർജ് ആയി ഫോൺ കിട്ടുകയാണ് ഉദ്ദേശമെങ്കിലും ഇതും ഫോണിന്റെ ബാറ്ററിയ്ക്ക് ദേഷകരമാണ്. 100 ശതമാനം ചാർജ് ആയതിനുശേഷവും ഫോൺ ചാർജിങ് മോഡിൽ തന്നെ ഇരിക്കുന്നത് ബാറ്ററി ലൈഫിനെ പ്രതികൂലമായി ബാധിക്കും.
പവർ സേവർ ആപ്പുകൾ ഡൗൺലോഡ് ചെയ്യാം
മിക്ക ആൻഡ്രോയ്ഡ് ഫോൺ നിർമ്മാതാക്കളും തങ്ങളുടെ ഫോണുകളിൽ പവർ സേവർ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാറുണ്ട്. ഫോണിലെ ചാർജ് പരിധിവിട്ടും കുറയുന്ന സന്ദർഭങ്ങളിൽ പവർ സേവിംഗ് ആപ് ഓൺ ചെയ്തിടാം. ഇതുവഴി ഫോണിലെ ചാർജ് അമിതമായി പാഴാക്കുന്ന ആപ്പുകൾ താൽക്കാലികമായി ഓഫ് ചെയ്തിടാം

20151230

കംപ്യൂട്ടര് ഓണാക്കാന് മൗസോ, കീബോര്ഡോ മതി

സാധാരണഗതിയില് കംപ്യൂട്ടര് ഓണാക്കാന് സി.പി.യുവിന്റെ ബട്ടണില് അമര്ത്തുകയാണ് വേണ്ടത്. ഓഫാക്കാനും ഇതേ രീതി തന്നെ പ്രയോഗിക്കാം. എന്നാല് സി.പി.യുവില് തൊടാതെ കംപ്യൂട്ടര് ഓണാക്കണോ. മാര്ഗ്ഗമുണ്ട് !
ബയോസ് സെറ്റിങ്ങില് മാറ്റം വരുത്തിയാണ് ഇത് ചെയ്യുക. ഇതിന് സിസ്റ്റം ഓണാക്കിയ ഉടനേ F2 അമര്ത്തുക.
ബയോസില് Power management എടുത്ത് “Power on By Keyboard” അല്ലെങ്കില് “Power on by Mouse”ഒപ്ഷന് കാണുക.
കീബോര്ഡ് ഉപയോഗിച്ച് കംപ്യൂട്ടര് ഓണ് ചെയ്യാന് Power on By Keyboard സെലക്ട് ചെയ്യുക. അതില് ഒപ്ഷന് Enabled ആക്കുക.
പഴയ മോഡല് കീബോര്ഡ് ആണ് ഉപയോഗിക്കുന്നതെങ്കില് keyboard 98 സെലക്ട് ചെയ്യുക.
മൗസുപയോഗിച്ചാണെങ്കില് Power on by Mouse എനേബിള് ചെയ്യുക.
സെറ്റിങ്ങ്സ് പൂര്ത്തിയായില് F10 അടിച്ച് സേവ് ചെയ്യുക.

20151228

ഗുഗിളില് ഇനി പാസ്വേഡ് കൂടാതെ ലോഗ്ഇന് ചെയ്യാം


പാസ്വേഡ് ഉപയോഗിക്കാതെ ഗൂഗിള് അക്കൌണ്ടില് ലോഗ്-ഇന് ചെയ്യാനുള്ള സംവിധാനം പരീക്ഷണ ഘട്ടത്തില്. പാസ്വേഡിനു പകരം മൊബൈലിലൂടെ വേരിഫിക്കേഷന് നടത്തിയാണ് പുതിയ സംവിധാനം പ്രവര്ത്തിക്കുന്നത്. ഇ-മെയില് ഐഡി മാത്രം നല്കി ഗൂഗിള് അക്കൌണ്ടിലേക്ക് പ്രവേശിക്കാനാകുമെന്നാണ് ഇതിന്റെ ഏറ്റവും വലിയ ആകര്ഷണീയത. ഉപയോക്താവാണ് ഐഡി നല്കിയാല് ഉടന് തന്നെ ഇതു സംബന്ധിച്ച ഒരു അറിയിപ്പ് റജിസ്റ്റര് ചെയ്ത മൊബൈല് നമ്പറില് ലഭിക്കും. ലോഗ്-ഇന് ചെയ്യാന് ശ്രമിച്ചത് റജിസ്റ്റര് ചെയ്ത ഉപയോക്താവ് തന്നെയാണോ എന്ന് ഉറപ്പാക്കുകയാണ് സന്ദേശത്തിന്റെ ലക്ഷ്യം. സ്ഥിരീകരണം ലഭിച്ചാല് അക്കൌണ്ടിലേക്ക് പ്രവേശിക്കാനാകും.
ഫോണ് കളഞ്ഞു പോകുകയോ മറ്റൊരാളുടെ കൈവശം ലഭിക്കുകയോ ചെയ്യുകയാണെങ്കില് സൃഷ്ടിക്കപ്പെടാവുന്ന അപകടത്തെ കുറിച്ചുള്ള ആശങ്കകള് ഉയര്ന്നിട്ടുണ്ടെങ്കിലും ഫിംഗര് പ്രിന്റ് അല്ലെങ്കില് പിന് ലോക്കിലൂടെ ഇത് മറികടക്കാവുന്നതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗൂഗിള് അക്കൌണ്ടില് പ്രവേശിച്ച് നഷ്ടപ്പെട്ട ഫോണ് നമ്പര് തല്ക്കാലത്തേക്ക് നീക്കം ചെയ്തും സുരക്ഷ ഉറപ്പാക്കാം.

20151223

70 ശതമാനം ഡാറ്റ ലാഭിക്കാം ഗൂഗിള്‍ ക്രോം ഉപയോഗിച്ച്





70 ശതമാനം ഡാറ്റ ലാഭിക്കാം ഗൂഗിള്‍ ക്രോം ഉപയോഗിച്ച്

ഇപ്പോഴുള്ള പല സൈറ്റുകളും ലോഡ് ആയി വരാന്‍ കൂടുതല്‍ സമയം എടുക്കാറുണ്ട്. 2ജി ഒക്കെയാണെങ്കില്‍ മിനുട്ടുകളോളം കാത്തിരിക്കേണ്ടിയും വരും. ഇതിനു പരിഹാരവുമായിട്ടാണ് ഗൂഗിള്‍ ക്രോം ഡാറ്റ സേവര്‍. പുതിയ സൗകര്യം നിലവില്‍ വരുന്നതോടെ സൈറ്റ് എളുപ്പത്തില്‍ ലോഡ് ചെയ്യുകയും, ഡാറ്റ ഉപയോഗം 70 ശതമാനമായി കുറയ്ക്കാന്‍ കഴിയുമെന്നും ആണ് പ്രതീക്ഷിക്കുന്നത്. പേജില്‍ ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ ഒഴിവാക്കിയാണ് ഇത് സാധ്യമാക്കുന്നത്.
ഇത് പ്രകാരം നിങ്ങള്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ ചിത്രങ്ങള്‍ ലോഡ് ആവൂ. ഇതിലൂടെ വലിയൊരു ശതമാനം ഡാറ്റ ലാഭിക്കാന്‍ കഴിയും. ആദ്യഘട്ടത്തില്‍ ഇന്ത്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലാണ് ഈ സംവിധാനം ഗൂഗിള്‍ ഒരുക്കുന്നത്. സ്പീഡ് കുറഞ്ഞ നെറ്റ് ഉപയോഗിക്കുന്നവരുടെ കൂടിയ എണ്ണമാണ് ഈ ഫീച്ചര്‍ ഇവിടെ പരീക്ഷിക്കാന്‍ ഗൂഗിളിനെ പ്രേരിപ്പിച്ചത്.
ഈ സംവിധാനം നിങ്ങള്‍ക്ക് ലഭിക്കാന്‍, പുതിയ ഗൂഗിള്‍ ക്രോം അപ്‌ഡേഷന്‍ എടുക്കുക
അതിന് ശേഷം Settings Under Advanced select Data Saver ON എന്ന് ചെയ്താല്‍ മതി.