ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ആര് ജയിക്കും?

20151228

ഗുഗിളില് ഇനി പാസ്വേഡ് കൂടാതെ ലോഗ്ഇന് ചെയ്യാം


പാസ്വേഡ് ഉപയോഗിക്കാതെ ഗൂഗിള് അക്കൌണ്ടില് ലോഗ്-ഇന് ചെയ്യാനുള്ള സംവിധാനം പരീക്ഷണ ഘട്ടത്തില്. പാസ്വേഡിനു പകരം മൊബൈലിലൂടെ വേരിഫിക്കേഷന് നടത്തിയാണ് പുതിയ സംവിധാനം പ്രവര്ത്തിക്കുന്നത്. ഇ-മെയില് ഐഡി മാത്രം നല്കി ഗൂഗിള് അക്കൌണ്ടിലേക്ക് പ്രവേശിക്കാനാകുമെന്നാണ് ഇതിന്റെ ഏറ്റവും വലിയ ആകര്ഷണീയത. ഉപയോക്താവാണ് ഐഡി നല്കിയാല് ഉടന് തന്നെ ഇതു സംബന്ധിച്ച ഒരു അറിയിപ്പ് റജിസ്റ്റര് ചെയ്ത മൊബൈല് നമ്പറില് ലഭിക്കും. ലോഗ്-ഇന് ചെയ്യാന് ശ്രമിച്ചത് റജിസ്റ്റര് ചെയ്ത ഉപയോക്താവ് തന്നെയാണോ എന്ന് ഉറപ്പാക്കുകയാണ് സന്ദേശത്തിന്റെ ലക്ഷ്യം. സ്ഥിരീകരണം ലഭിച്ചാല് അക്കൌണ്ടിലേക്ക് പ്രവേശിക്കാനാകും.
ഫോണ് കളഞ്ഞു പോകുകയോ മറ്റൊരാളുടെ കൈവശം ലഭിക്കുകയോ ചെയ്യുകയാണെങ്കില് സൃഷ്ടിക്കപ്പെടാവുന്ന അപകടത്തെ കുറിച്ചുള്ള ആശങ്കകള് ഉയര്ന്നിട്ടുണ്ടെങ്കിലും ഫിംഗര് പ്രിന്റ് അല്ലെങ്കില് പിന് ലോക്കിലൂടെ ഇത് മറികടക്കാവുന്നതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗൂഗിള് അക്കൌണ്ടില് പ്രവേശിച്ച് നഷ്ടപ്പെട്ട ഫോണ് നമ്പര് തല്ക്കാലത്തേക്ക് നീക്കം ചെയ്തും സുരക്ഷ ഉറപ്പാക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ