ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ആര് ജയിക്കും?

20170616

റൂഹ് അഫ്സ :-ആത്മാവിന് കുളിരേകുന്ന അൽഭുത പാനീയം





റമദാൻ കാലത്ത് പ്രത്യേകിച്  ഉത്തരേന്ത്യയിൽ ധാരാളം  വിൽപ്പന നടക്കുന്ന പാനീയമാണ് റൂഹ് അഫ്സ എന്ന സർബത്ത്. റൂഹ് അഫ്സ എന്ന ഉറുദു പദത്തിന്റെ അർത്ഥം ആത്മാവിനെ പോഷിപ്പിക്കുന്നത് എന്നാണ്.ഒരു മികച്ച ദാഹശമനിയണിത്.1906 ൽ ഗാസിയാബാദിലെ യുനാനി ഡോക്ടർ ആയിരുന്ന ഹക്കീം ഹഫീസ് അബ്ദുൽ മജിദ് ആണ് ഇതിന്റെ റെസിപ്പി തയ്യാറാക്കിയത്.ഹംദരദ് യൂണിവേഴ്സിറ്റിയുടെ സ്ഥാപകനായ അദ്ദേഹം തയ്യാറാക്കിയ ഈ സ്ക്വാഷ് നിർമ്മിക്കുന്നത് തികച്ചും യൂനാനി ഹെർബൽ റെസിപ്പിയിലാണ്.അദ്ദേഹം സ്ഥാപിച്ച ഹംദർദ് ലബോറട്ടറീസ് ആണ് ഇന്ത്യയിലും പാകിസ്ഥാനിലും ബംഗ്ലാദേശിലും റൂഹ് അഫ്സ നിർമ്മിക്കുന്നത്
ഏറെ ഔഷധ ഗുണമുള്ള ഈ ചുവന്ന പാനീയത്തിന് ഇപ്പോൾ ഡിമാന്റ് കൂടി വരുകയാണ്. റൂഹ് അഫ്സയും പഴങ്ങളും ചേർത്ത ജൂസുകൾ ഇന്ന് ഉത്തരേന്ത്യയിൽ സുലഭമാണ്. ചൂടുകാലത്തും റമദാൻ കാലത്തും റൂഹ് അഫ്സയുടെ ഗ്രാഫ് കുത്തനെ കയറും. മുൻപ് യൂനാനി മെഡിക്കൽ ഷോപ്പുകളിൽ മാത്രം ലഭിച്ചിരുന്ന ഈ ഔഷധ പാനീയം ഇന്ന് നമ്മുടെ നാട്ടിലെ ബേക്കറികളിലും സൂപ്പർമാർക്കറ്റിലും ലഭിക്കും. വിൽപ്പന കൂടിയതോടെ സമാനപേരുകളിൽ ധാരളം അനുകരണങ്ങൾ മാർക്കറ്റിൽ മറ്റ് കമ്പനികൾ ഇറക്കിയിട്ടുണ്ട്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ