ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ആര് ജയിക്കും?

20151230

കംപ്യൂട്ടര് ഓണാക്കാന് മൗസോ, കീബോര്ഡോ മതി

സാധാരണഗതിയില് കംപ്യൂട്ടര് ഓണാക്കാന് സി.പി.യുവിന്റെ ബട്ടണില് അമര്ത്തുകയാണ് വേണ്ടത്. ഓഫാക്കാനും ഇതേ രീതി തന്നെ പ്രയോഗിക്കാം. എന്നാല് സി.പി.യുവില് തൊടാതെ കംപ്യൂട്ടര് ഓണാക്കണോ. മാര്ഗ്ഗമുണ്ട് !
ബയോസ് സെറ്റിങ്ങില് മാറ്റം വരുത്തിയാണ് ഇത് ചെയ്യുക. ഇതിന് സിസ്റ്റം ഓണാക്കിയ ഉടനേ F2 അമര്ത്തുക.
ബയോസില് Power management എടുത്ത് “Power on By Keyboard” അല്ലെങ്കില് “Power on by Mouse”ഒപ്ഷന് കാണുക.
കീബോര്ഡ് ഉപയോഗിച്ച് കംപ്യൂട്ടര് ഓണ് ചെയ്യാന് Power on By Keyboard സെലക്ട് ചെയ്യുക. അതില് ഒപ്ഷന് Enabled ആക്കുക.
പഴയ മോഡല് കീബോര്ഡ് ആണ് ഉപയോഗിക്കുന്നതെങ്കില് keyboard 98 സെലക്ട് ചെയ്യുക.
മൗസുപയോഗിച്ചാണെങ്കില് Power on by Mouse എനേബിള് ചെയ്യുക.
സെറ്റിങ്ങ്സ് പൂര്ത്തിയായില് F10 അടിച്ച് സേവ് ചെയ്യുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ