ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ആര് ജയിക്കും?

20151230

ആരോഗ്യം വര്ദ്ധിപ്പിക്കാന് വെള്ളം കുടിക്കാം

ധാരാളം വെള്ളംകുടിക്കുന്ന ശീലം നമ്മുടെ ദൈനംദിന ജീവിതത്തില് ഉണ്ടാകുന്ന പല രോഗങ്ങള്ക്കും പ്രതിവിധിയാണ് . നമ്മുടെ ശരീരത്തിന് ഉന്മേഷവും കുളിര്മയും ലഭിക്കുന്നതിന് ദിവസവുമുളള വെള്ളം കുടി സഹായിക്കുന്നു . ദിവസവും 8 ലിറ്റര്വെള്ളം കുടിക്കണം എന്നാണ് പറയാറുള്ളത്. വെള്ളത്തിന്റെ രൂപത്തില് തന്നെ കുടിക്കണനെന്നില്ല. ചായ, ജൂസ് എന്നിവ കുടിച്ചാലും മതി. ധാരാളം വെള്ളം കുടിക്കുന്നത് ചെയ്യുന്ന ജോലിയില് ഏകാഗ്രത പുലര്ത്തുന്നതിനും പല രോഗങ്ങളില് നിന്നും രക്ഷനേടുന്നതിനും സഹായിക്കുന്നു . ചര്മ്മസംരക്ഷണത്തിലും വെള്ളം കുടിക്കുന്നത് ഒരു പ്രധാനപങ്ക് വഹിക്കുന്നു . പ്രായം കൂടുന്നതിനനുസരിച്ച് ചര്മ്മത്തില് ചുളിവുകള് കാണുന്നു . നിത്യേന കുടിക്കുന്ന വെള്ളത്തിന്റെ അളവ് കുറയുമ്പോഴാണ് ചിലരില് മുഖക്കുരു, ചുളിവുകള് , കറുത്ത പാടുകള് തുടങ്ങിയവ കാണപ്പെടുന്നത്. ശരീരവണ്ണം കൂടിയ പ്രകൃതക്കാരില് ചര്മ്മം വലിഞ്ഞതായി കാണാറുണ്ട് . ഇവര് ധാരാളം വെള്ളം കുടിച്ചാല് ഏതാനും ആഴ്ചകള്ക്കകം ചര്മ്മം ദൃഢപ്പെടും . മൂത്രാശയരോഗവും മറ്റ് പകര്ച്ചവ്യാധികളെയും മാറ്റാന് ഏറ്റവും നല്ല മരുന്ന് വെള്ളം ധാരാളം കുടിക്കുക എന്നതുതന്നെയാണ് . അതുമാത്രമല്ല പൊണ്ണത്തടിയുള്ളവരുടെ തടി കുറയ്ക്കാനും വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും .
പ്രത്യേകം തയ്യാറാക്കുന്ന വെള്ളം അതിരാവിലെ കുടിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ് . ഡീ ടോക്സിക് വാട്ടര് എന്നറിയപ്പെടുന്ന ഇത് തയ്യാറാക്കാന്, തലേദിവസം ഒരു ജാറില് ശുദ്ധമായ പച്ചവെള്ളമെടുക്കുക . ഈ വെള്ളത്തില് നാരങ്ങ രണ്ടായി മുറിച്ചിടുക , ഇതുകൂടാതെ വൃത്തിയായി കഴുകിയ പുതിനയില, വെള്ളരിക്ക , ഇഞ്ചി എന്നിവ ഇട്ടുവയ്ക്കുക . പിറ്റേദിവസം ഉറക്കമുണര്ന്ന ഉടനെ വെറും വയറ്റില് ഈ വെള്ളം കുടിക്കുക. ദിവസവും ഇതു ശീലമാക്കുന്നവര്ക്ക് ദഹനപ്രക്രിയ നന്നായി നടക്കുന്നതിനും, കുടവയര് കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് വിദഗ്ദ്ധര് അഭിപ്രായപെടുന്നു . നാരങ്ങാനീരില് സിട്രിക്ക് ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് കരളിനെ ശുദ്ധീകരിക്കുന്നതിനും ശരിയായ രീതിയില് പ്രവര്ത്തിക്കുന്നതിനും ശരീരത്തിലെ പി എച്ച് മൂല്യം വര്ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു . ശരീരത്തില് അമിതമായി അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പ് ഇല്ലാതാക്കുന്നതിന് ഈ വെള്ളം കുടിക്കുന്നത് സഹായിക്കുന്നു. വെള്ളം കുടിക്കുന്നത് വന്കുടല് , മൂത്രാശയ കാന്സര് എന്നിവയ്ക്ക് പരിഹാരമാണ് . ഇതു കൂടാതെ ഇന്ന് സ്ത്രീകളില് കാണപ്പെടുന്ന ബ്രസ്റ്റ് കാന്സര് തടയുന്നതിനും വെള്ളം കുടിക്കുന്നത് സഹായിക്കുന്നു എന്ന് ഈ അടുത്തകാലത്ത് പുറത്തുവന്ന പഠനങ്ങള് സൂചിപ്പിക്കുന്നു .
രോഗപ്രതിരോധശക്തി വര്ദ്ധിപ്പിക്കുന്നതിനും തലച്ചോറിന്റെ ശരിയായ പ്രവര്ത്തനങ്ങള്ക്കും വെള്ളം ധാരാളം കുടിക്കുന്നതുമൂലം സഹായിക്കുന്നു . വെള്ളം ധാരാളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിനും ശരീരത്തില് രക്തഓട്ടം വര്ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു . ഈ വെള്ളം ഇടവെട്ട് ദിവസം മുഴുവന് കുടിക്കുന്നതും നല്ലതാണ് . നിങ്ങള് പോകുന്ന സ്ഥലത്തെല്ലാം തന്നെ വെള്ളം കൊണ്ടുപോകാവുന്നതാണ്. വെള്ളത്തില് വെള്ളരിക്ക , നാരങ്ങ എന്നിവ ചേര്ത്ത ഡീടോക്സിക്ക് വാട്ടര് കൊണ്ടുപോകുന്നത് നമ്മുടെ ആരോഗ്യത്തോടൊപ്പം ശരീര ഭാരം കുറയുന്നതിനും സഹായിക്കുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ