ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ആര് ജയിക്കും?

Beauty എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Beauty എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

20160107

മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ ചില ടിപ്സ്


ഒരു തണ്ട് കറി വേപ്പിലയും ഒരു ചെറിയ കഷ്ണം മഞ്ഞളും കൂടി അരച്ച് ഒരു മുട്ടയുടെ വെള്ളയില്‍ ചാലിച്ച് മുഖത്തു പുരട്ടുക. അര മണിക്കൂറിനു ശേഷം കടലമാവുകൊണ്ട് നന്നായി മുഖം കഴുകുക. 

രണ്ടു സ്പൂണ്‍ ചെറുപയര്‍ നന്നായി അരച്ച് അര സ്പൂണ്‍ നാരങ്ങാ നീരും ഒരു നുള്ള് ഇന്തുപ്പും ഒരു സ്പൂണ്‍ മഞ്ഞളും ചേര്‍ത്തു പാലില്‍ കുഴച്ചു മുഖത്ത് പുരട്ടുക. ഉണങ്ങുമ്പോള്‍ ചെറു ചൂടു വെള്ളം ഉപയോഗിച്ച് കഴുകി കളയാം. മുഖക്കുരുവും പാടുകളും ഇല്ലാതാകും.

മുഖക്കുരു അകറ്റാന്‍ രണ്ടു ചെറു നാരകത്തിന്‍റെ തളിരിലയും ഒരു ചെറിയ കഷ്ണം മഞ്ഞളും കൂട്ടിയരച്ച് മുഖക്കുരുവുള്ള ഭാഗത്ത് പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് ഇളം ചൂട് വെള്ളത്തില്‍ കഴുകുക.

പച്ച പപ്പായയും മഞ്ഞളും സമം എടുത്ത് അരച്ച് മുഖത്ത് പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയുക. മുഖത്തെ രോമങ്ങള്‍ നീക്കം ചെയ്യാന്‍ എളുപ്പത്തില്‍ സാധിക്കും. 

ഒരുപിടി തുളസിയിലയും ഒരു ചെറിയ കഷ്ണം മഞ്ഞളും ചേര്‍ത്തരച്ച് പുരട്ടിയാല്‍ മുഖത്തെ കറുത്ത പാടുകള്‍ ഇല്ലാതാകും.

 ദിവസവും രാവിലെ ചെറിയ കഷ്ണം മഞ്ഞള്‍ അരച്ച് പാല്‍പ്പാടയില്‍ ചാലിച്ച് മുഖത്തു പുരട്ടുക. അര മണിക്കൂറിനു ശേഷം ചെറു ചൂടു വെള്ളത്തില്‍ കഴുകിയാല്‍ മുഖ കാന്തി കൂടും. 

അല്‍പ്പം ബദാം എണ്ണ ചെറുതായി ചൂടാക്കി വായ്, താടി, എന്നീ ഭാഗങ്ങളില്‍ നിന്നും മുകളിലേക്ക് ചെവി വരെ സാവധാനം മസാജ് ചെയ്യുക. ഇങ്ങനെ പതിവായി ചെയ്താല്‍ ഒട്ടിയ കവിള്‍ തുടുത്ത് സുന്ദരമാകും.

20160103

മുഖസൗന്ദര്യത്തിന് തക്കാളി


വൈറ്റമിന് സി, കെ തുടങ്ങിയവ അടങ്ങിയിരിയ്ക്കുന്ന തക്കാളി ആരോഗ്യത്തിന് അത്യുത്തമമാണ്.
അതിലുപരിയായി സൗന്ദര്യത്തിനും തക്കാളി ഏറെ നല്ലതാണ്. പല ചര്മപ്രശ്നങ്ങള്ക്കുമുള്ളൊരു പരിഹാരമാണ് തക്കാളി.
തക്കാളി തേന്, പാല്പ്പാട എന്നിവ ചേര്ത്ത് മുഖത്തു പുരട്ടിയാല് നിറം വര്ദ്ധിയ്ക്കും. അതുപോലെ തക്കാളി നാരങ്ങാനീരില് കൂട്ടിക്കലര്ത്തി മുഖത്തു തേച്ചു പിടിപ്പിച്ച് പതിനഞ്ച് മിനിറ്റിന് ശേഷം കഴുകിക്കളയാം. ഇത് മുഖത്തെ കുഴികള് ചെറുതാക്കും. തക്കാളി നീരും തൈരും കൂട്ടിച്ചേര്ത്ത് മുഖത്തു തേച്ചാല് സൂര്യാഘാതം കാരണമുണ്ടാകുന്ന കരുവാളിപ്പ് മാറിക്കിട്ടും. മുഖത്തെ പാടുകളും വടുക്കളും മാറ്റാനും തക്കാളിക്ക് കഴിയും. ഇതിലെ വൈറ്റമിന് എ, സി, കെ എന്നിവയാണ് ഈ ഗുണം നല്കുന്നത്. തക്കാളി മുറിച്ച് മുഖത്ത് അല്പനേരം ഉരസുന്നത് വടുക്കളും പാടുകളും മാറാന് സഹായിക്കും. എണ്ണമയമുള്ള ചര്മത്തില് മുഖക്കുരു വരാന് സാധ്യത കൂടുതലാണ്. ഇതിന് തക്കാളിയും കുക്കുമ്പര് ജ്യൂസുംകൂട്ടിച്ചേര്ത്ത് മുഖത്തു തേക്കാം. അല്പം കഴിഞ്ഞ് കഴുകിക്കളഞ്ഞാല് എണ്ണമയം മാറും. മുഖക്കുരു വരാതിരിക്കുകയും ചെയ്യും.
തേനും തക്കാളി നീരും കൂട്ടിച്ചേര്ത്ത് മുഖത്തു പുരട്ടുന്നത് മുഖചര്മം തിളങ്ങാന് നല്ലതാണ്.

20151229

സൗന്ദര്യ സംരക്ഷണത്തിന് കറ്റാ൪വാഴ

Aloe barbadensis എന്നറിയപ്പെടുന്ന കറ്റാര്വാഴയുടെ ജന്മദേശം വെസ്റ്റ്ഇന്ഡീസാണ്. ഇലയുടെ അരികുഭാഗത്തു മുള്ളുകളുണ്ട്. ഒരു വര്ഷം കൊണ്ടു 10 കി. ഗ്രാം തൂക്കത്തില് വളരും. വരണ്ട കാലാവസ്ഥയിലാണ് ഇവ നന്നായി വളരുന്നത്. വളരെ തടിച്ച ഇലകളില് കൊഴുപ്പോടുകൂടിയ ജ്യൂസ് ധാരാളമുണ്ട്. കടല്ത്തീരസംരക്ഷണത്തിനും കടല്വെള്ളത്തിണ്റ്റെ ഉപ്പുരസം കുറയ്ക്കാനും ഇവയ്ക്കു പ്രത്യേക കഴിവുണ്ട്. അലങ്കാര സസ്യമായും നട്ടു വളര്ത്താം. കറ്റാര്വാഴയുടെ ചുവട്ടില് നിന്നുള്ള ചിനപ്പുകളാണ് നടീല്വസ്തു. ചെടിച്ചട്ടിയിലോ ചാക്കിലോ മണല്, മണ്ണ്, ഉണങ്ങിയ ചാണകപ്പൊടി ഇവ തുല്യ അളവില് ചേര്ത്തിളക്കി നിറയ്ക്കണം.
ത്വക്ക് രോഗങ്ങള്, കര്ണനേത്ര രോഗങ്ങള്, മുടിവളര്ച്ചാക്കുറവ്, വൃക്കരോഗങ്ങള്, കരള്രോഗങ്ങള്, ദഹനപ്രശ്നങ്ങള് തുടങ്ങി ഒട്ടേറെ അസുഖങ്ങളുടെ ചികിത്സയ്ക്ക് കറ്റാര്വാഴ ഉപയോഗിക്കുന്നു. വാതം, പിത്തം, പൊള്ളല്, രക്തശുദ്ധി, ചതവ് എന്നീ രോഗാവസ്ഥകളിലും ഫലപ്രദമാണ്. കാന്സര്, പ്രമേഹം തുടങ്ങിയ രോഗങ്ങള്ക്കുള്ള മരുന്നുകളിലും ശരീരസൌന്ദര്യവസ്തുക്കളിലും കറ്റാര്വാഴയുടെ നീര് ഉപയോഗിക്കുന്നു.ചില ഹോമിയോ ഔഷധങ്ങളിലും കറ്റാര്വാഴയുടെ നീര് ഉപയോഗിക്കുന്നുണ്ട്.
സൗന്ദര്യ സംരക്ഷണത്തിന് കറ്റാര്വാഴ
1, കറ്റാര് വാഴയുടെ ജെല്ല് മുഖത്ത് പുരട്ടി 10 മിനിറ്റ് മസാജ് ചെയ്താല് മുഖക്കുരു, കരിവാളിപ്പ് എന്നിവയ്ക്ക് ശാശ്വത പരിഹാരം ലഭിക്കും.
2, വരണ്ട ചര്മ്മത്തിന് ഏറ്റവും മികച്ച മൊസ്ചറൈസറാണ് കറ്റര്വാഴ ജെല്ല്. ഇത് അഞ്ചു മിനിറ്റ് മുഖത്ത് പുരട്ടി മസാജ് ചെയ്യ്താല് ചര്മ്മത്തിന്റെ വരള്ച്ച മാറി ചര്മ്മം ദൃഢതയുള്ളതാകും.
3, ഷേവിങ്ങിന് ശേഷമുള്ള അസ്വസ്ഥതകള് മാറ്റാന് ആഫ്റ്റര് ഷേവിന് പകരമായി കറ്റാര് വാഴ ജെല്ല് പുരട്ടുക.
4, സ്ട്രെച്ച്മാര്ക്ക് അകറ്റാന്; സ്ട്രെച്ച്മാര്ക്കുള്ളിടത്ത് കറ്റാര്വാഴയുടെ ജെല്ല് പുരട്ടി മസാജ് ചെയ്താല് സ്ട്രെച്ച്മാര്ക്ക് മാറിക്കിട്ടും. കൂടാതെ പ്രസവശേഷം ഉണ്ടാകുന്ന സ്ട്രെച്ച്മാര്ക്കുകള്ക്കും ഇത് മികച്ച ഔഷധം ആണ്.
5, സൂര്യാഘാതം മൂലം ഉണ്ടാകുന്ന എല്ലാ സൗന്ദര്യ പ്രശ്നങ്ങള്ക്കും മികച്ച പ്രതിവിധിയാണ് കറ്റാര്വഴ ജെല്ല്. ഇത് ഉപയോഗിച്ച് മസാജ് ചെയ്യ്താല് ഈ പ്രശ്നങ്ങള്ക്ക് പരിഹാരമുണ്ടാകും.
6, ചര്മ്മത്തിന്റെ ചുളിവുകള് മാറുന്നതിനും യൗവനം നിലനിര്ത്തുന്നതിനും കറ്റാര്വാഴയുടെ ജെല്ല് പുരട്ടി മസാജ് ചെയ്യുക.
7, മുടിയുടെ സംരക്ഷണത്തിന് കറ്റാര്വാഴയുടെ ജെല്ല് തലയോട്ടിയില് പുരട്ടി 20 മിനിറ്റ് ശേഷം തണുത്ത വെള്ളത്തില് കഴുകുക. ഇങ്ങനെ ആഴ്ചയില് രണ്ട് തവണ സ്ഥരമായി ചെയ്താല് മുടിയുടെ വളരും, മുടിക്ക് കറുപ്പ് വര്ധിക്കുകയും മൃദുത്വം ലഭിക്കുകയും ചെയ്യും. കുടാതെ താരന് കുറയുകയും ചെയ്യും.
8, കറ്റാര്വാഴ, കൈയുന്നീ. നീലയമരി എന്നിവയിട്ട് കാച്ചിയ വെളിച്ചെണ്ണ മുടിയുടെ വളര്ച്ച വേഗത്തിലാക്കുകയും മുടി കൊഴിച്ചില് താരന് എന്നിവയ്ക്ക് പരിഹാരമുണ്ടാകുകയും ചെയ്യുന്നു.
ചെലവുകളും പാര്ശ്വഫലങ്ങളും ഇല്ലാത്ത ഈ സുന്ദരിയേ വേഗം തന്നെ നിങ്ങളുടെ അടുക്കള തോട്ടത്തില് നട്ടുപിടിപ്പിക്കു.

താടിരോമം പുരുഷന്മാരെ കൂടുതല് സെക്സി ആക്കുന്നതായി പഠന റിപ്പോര്ട്ട്

ക്ലീന് ഷേവ് ചെയ്ത പുരുഷന് ആണോ താടി വെച്ച പുരുഷന് ആണോ കൂടുതല് സുന്ദരന് ? എങ്ങിനെയുള്ള പുരുഷനെ ആകും സ്ത്രീകള് കൂടുതല് ഇഷ്ടപ്പെടുക? ക്ലീന് ഷേവ് അടിച്ചാല് പുരുഷന് സ്ത്രീത്വം വരുമെന്ന ആരോപണം ശരിയാണോ? അല്ലെങ്കില് താടി വെച്ചവര് ധാര്ഷ്ട്യമുള്ള സ്വഭാവക്കാരന് ആണോ? ഇത്തരം സംശയങ്ങള്ക്ക് ഉത്തരവുമായി ഒരു പുതിയ പഠന റിപ്പോര്ട്ട് പുറത്തു വന്നിരിക്കുന്നു.
യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത് വെയില്സിലെ വിദഗ്ദ സംഘം നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള് വ്യക്തമായത്. ഈ വിദഗ്ദ സംഘം 10 പുരുഷന്മാരുടെ ക്ലീന് ഷേവ് ചെയ്തതും, 5 ദിവസം ഷേവ് ചെയ്യാത്തതും, 10 ദിവസം ഷേവ് ചെയ്യാത്തതും, പിന്നെ മുഴു താടിയുമായുള്ള ഫോട്ടോകളും ശേഖരിച്ചു. അതിനു ശേഷം ആ ഫോട്ടോകള് 351 ഓളം സ്ത്രീകളെയും 177 ഓളം പുരുഷന്മാരായ സ്വവര്ഗരതിക്കാരെയും കാണിച്ചു. ഇതിലാരെയാണ് നിങ്ങള് ആകര്ഷണീയതയുടെയും പുരുഷത്വത്തിന്റെയും ആരോഗ്യത്തിന്റെയും പിതാവാകാനുള്ള സ്കില്ലിന്റെയും പേരില് തെരഞ്ഞെടുക്കുക എന്നാണ് അവരോടു ചോദിച്ചത്.
ഇതില് സ്ത്രീകള് തെരഞ്ഞെടുത്തത് 10 ദിവസം ഷേവ് ചെയ്യാതെ താടിരോമം ഉള്ളവരെ ആയിരുന്നു. അവരാണ് കൂടുതല് ആകര്ഷണീയത ഉള്ളവര് എന്നാണ് സ്ത്രീകള് അഭിപ്രായപ്പെട്ടത്. സ്ത്രീകളും സ്വവര്ഗ രതിക്കാരും കൂടി ചേര്ന്ന് മുഴുവന് താടി ഉള്ളവരെയാണ് പിതാവാകാനുള്ള സ്കില്ലിന്റെ പേരില് തെരഞ്ഞെടുത്തത്. അതെ സമയം കുറ്റിരോമം ഉള്ളവര് അഥവാ 5 ദിവസം ഷേവ് ചെയ്യാതെ ഉള്ളവര്ക്ക് സ്ത്രീകളും സ്വവര്ഗരതിക്കാരും കൂടി ചേര്ന്ന് ഏറ്റവും കുറഞ്ഞ മാര്ക്ക് മാത്രമാണ് നല്കിയത്.
താടി രോമം പക്വതയുടെയും പുരുഷത്വത്തിന്റെയും പ്രതീകം ആണെന്ന കണ്ടെത്തലോടെയാണ് അവര് തങ്ങളുടെ പഠന റിപ്പോര്ട്ട് അവസാനിപ്പിക്കുന്നത്.

20151225

മുഖക്കുരു ഒഴിവാക്കാനുള്ള അഞ്ച് എളുപ്പ മാര്ഗങ്ങള്.

മുഖക്കുരു ഒഴിവാക്കാനുള്ള അഞ്ച് എളുപ്പ മാര്ഗങ്ങള്.
ആണ് പെണ് ഭേദമില്ലാതെ കൗമാരക്കാരെ ഏറ്റവും അധികം അലട്ടുന്ന പ്രശ്നങ്ങളില് ഒന്നാണ് മുഖക്കുരു. ടീനേജില് ശരീരത്തിലുണ്ടാകുന്ന ഹോര്മോണ് വ്യതിയാനങ്ങളാണ് മുഖക്കുരുവിനു പ്രധാനകാരണം. കൌമാരക്കാരില് മാത്രമല്ല ഏതു പ്രായക്കാരിലും മുഖുക്കുരു വരാനുളള സാധ്യതയുണ്ട്. ഒരു ഗുരുതര രോഗമായോ, നിസാര പ്രശ്നമായോ മുഖക്കുരുവിനെ കാണാതെ അതിനെ അകറ്റി നിര്ത്താനുള്ള പരിഹാരമാര്ഗങ്ങള് തേടണം. ഇതാ മുഖക്കുരു ഒഴിവാക്കാനുള്ള അഞ്ച് എളുപ്പ മാര്ഗങ്ങള്.
മധുരനാരങ്ങാത്തൊലി: മധുരനാരങ്ങയുടെ തൊലി മുഖക്കുരുവിനെതിരേ ഉപയോഗിക്കുന്ന മികച്ച മരുന്നാണ്. നാരങ്ങാത്തൊലി ഉണക്കിപ്പൊടിച്ച് കുറച്ച് റോസ് വാട്ടറില് കലക്കി പേസ്റ്റ് രൂപത്തിലാക്കുക. ഇതു മുഖത്ത് തേയ്ച്ച് അരമണിക്കൂര് കഴിഞ്ഞ് കഴുകിക്കളയുക.
മുട്ടയുടെ വെള്ളക്കരു: മുട്ടയുടെ വെള്ളക്കരു മുഖത്ത് തേച്ചു പിടിപ്പിക്കുക. ഇത് മുഖത്തെ എണ്ണമയം വളരെ കുറയ്ക്കുന്നു. കൂടാതെ ബാക്റ്റീരിയകളെ അകറ്റാനും ഇത് വളരെ സഹായിക്കുന്നു. മുഖക്കുരുവിന്റെ പ്രധാനകാരണങ്ങളാണ് എണ്ണമയവും ബാക്റ്റീരിയയുടെ സാന്നിധ്യവും.
കറുകപ്പട്ടയും തേനും: രാത്രി കിടക്കുന്നതിനു മുന്പ് കറുകപ്പട്ട പൊടിച്ച തേനില് ചേര്ത്ത് മുഖക്കുരുവുള്ള ഭാഗങ്ങളില് തേച്ചുപിടിപ്പിക്കുക.
രാവിലെ എഴുന്നേല്ക്കുമ്പോള് ഇളംചൂടുവെള്ളത്തില് കഴുകി കളഞ്ഞാല് മതി. മുഖക്കുരുവിന്റെ രൂക്ഷത കുറയുമെന്നുറപ്പ്.
ആര്യവേപ്പിന്റെ ഇല: ബാക്റ്റീരിയകളെ തുരത്താന് വളരെയേറെ ശേഷിയുള്ളതാണ് ആര്യവേപ്പിന്റെ ഇല. ആര്യവേപ്പിന് ഇലയിട്ടു തളപ്പിച്ച വെള്ളം ചെറുചൂടില് ഇടയ്ക്കിടെ മുഖം കഴുകാന് ഉപയോഗിക്കുക. മുഖത്തെ എണ്ണമയം ഒഴിവാക്കാനും മുഖക്കുരുവിന്റെ മുറിപ്പാടുകള് ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു.
ഉരുളക്കിഴങ്ങ്: നേര്മയായി മുറിച്ച ഉരുളക്കിഴങ്ങ് കഷണങ്ങള് മുഖക്കുരുവുള്ള ഭാഗങ്ങളില് വയ്ക്കുക. കുറച്ചു നേരം കഴിഞ്ഞ് തിളപ്പിച്ചാറ്റിയ വെള്ളത്തില് കഴുകുക.
ഇവയൊക്കെ ധൈര്യമായി പരീക്ഷിച്ചു കൊളളൂ. പ്രകൃതി ദത്തമായ വസ്തുക്കളായതിനാല് അലര്ജിയും മറ്റും ഭയക്കേണ്ടതില്ലെന്നു മാത്രമല്ല ഫലപ്രാപ്തിയും ഉറപ്പ്.