മുഖക്കുരു ഒഴിവാക്കാനുള്ള അഞ്ച് എളുപ്പ മാര്ഗങ്ങള്.
ആണ് പെണ് ഭേദമില്ലാതെ കൗമാരക്കാരെ ഏറ്റവും അധികം അലട്ടുന്ന പ്രശ്നങ്ങളില് ഒന്നാണ് മുഖക്കുരു. ടീനേജില് ശരീരത്തിലുണ്ടാകുന്ന ഹോര്മോണ് വ്യതിയാനങ്ങളാണ് മുഖക്കുരുവിനു പ്രധാനകാരണം. കൌമാരക്കാരില് മാത്രമല്ല ഏതു പ്രായക്കാരിലും മുഖുക്കുരു വരാനുളള സാധ്യതയുണ്ട്. ഒരു ഗുരുതര രോഗമായോ, നിസാര പ്രശ്നമായോ മുഖക്കുരുവിനെ കാണാതെ അതിനെ അകറ്റി നിര്ത്താനുള്ള പരിഹാരമാര്ഗങ്ങള് തേടണം. ഇതാ മുഖക്കുരു ഒഴിവാക്കാനുള്ള അഞ്ച് എളുപ്പ മാര്ഗങ്ങള്.
മധുരനാരങ്ങാത്തൊലി: മധുരനാരങ്ങയുടെ തൊലി മുഖക്കുരുവിനെതിരേ ഉപയോഗിക്കുന്ന മികച്ച മരുന്നാണ്. നാരങ്ങാത്തൊലി ഉണക്കിപ്പൊടിച്ച് കുറച്ച് റോസ് വാട്ടറില് കലക്കി പേസ്റ്റ് രൂപത്തിലാക്കുക. ഇതു മുഖത്ത് തേയ്ച്ച് അരമണിക്കൂര് കഴിഞ്ഞ് കഴുകിക്കളയുക.
മുട്ടയുടെ വെള്ളക്കരു: മുട്ടയുടെ വെള്ളക്കരു മുഖത്ത് തേച്ചു പിടിപ്പിക്കുക. ഇത് മുഖത്തെ എണ്ണമയം വളരെ കുറയ്ക്കുന്നു. കൂടാതെ ബാക്റ്റീരിയകളെ അകറ്റാനും ഇത് വളരെ സഹായിക്കുന്നു. മുഖക്കുരുവിന്റെ പ്രധാനകാരണങ്ങളാണ് എണ്ണമയവും ബാക്റ്റീരിയയുടെ സാന്നിധ്യവും.
കറുകപ്പട്ടയും തേനും: രാത്രി കിടക്കുന്നതിനു മുന്പ് കറുകപ്പട്ട പൊടിച്ച തേനില് ചേര്ത്ത് മുഖക്കുരുവുള്ള ഭാഗങ്ങളില് തേച്ചുപിടിപ്പിക്കുക.
രാവിലെ എഴുന്നേല്ക്കുമ്പോള് ഇളംചൂടുവെള്ളത്തില് കഴുകി കളഞ്ഞാല് മതി. മുഖക്കുരുവിന്റെ രൂക്ഷത കുറയുമെന്നുറപ്പ്.
ആര്യവേപ്പിന്റെ ഇല: ബാക്റ്റീരിയകളെ തുരത്താന് വളരെയേറെ ശേഷിയുള്ളതാണ് ആര്യവേപ്പിന്റെ ഇല. ആര്യവേപ്പിന് ഇലയിട്ടു തളപ്പിച്ച വെള്ളം ചെറുചൂടില് ഇടയ്ക്കിടെ മുഖം കഴുകാന് ഉപയോഗിക്കുക. മുഖത്തെ എണ്ണമയം ഒഴിവാക്കാനും മുഖക്കുരുവിന്റെ മുറിപ്പാടുകള് ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു.
ഉരുളക്കിഴങ്ങ്: നേര്മയായി മുറിച്ച ഉരുളക്കിഴങ്ങ് കഷണങ്ങള് മുഖക്കുരുവുള്ള ഭാഗങ്ങളില് വയ്ക്കുക. കുറച്ചു നേരം കഴിഞ്ഞ് തിളപ്പിച്ചാറ്റിയ വെള്ളത്തില് കഴുകുക.
ഇവയൊക്കെ ധൈര്യമായി പരീക്ഷിച്ചു കൊളളൂ. പ്രകൃതി ദത്തമായ വസ്തുക്കളായതിനാല് അലര്ജിയും മറ്റും ഭയക്കേണ്ടതില്ലെന്നു മാത്രമല്ല ഫലപ്രാപ്തിയും ഉറപ്പ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ