ചെമ്പരത്തി ചായ ഒരു പ്രത്യേക തരം ചുവന്നതോ ഇളം ചുവപ്പു നിറമുള്ളതോ ആയ
ചെമ്പരത്തിപ്പൂവിന്റെ (Hibiscus sabdariffa)ഇതളുകൾ കൊണ്ട് നിർമ്മിക്കുന്ന ഔഷധ
ചായ ആണ്. ഇത് ചൂടുപാനീയമായും, തണുപ്പിച്ചും ഉപയോഗിക്കുന്നു.
സവിശേഷതകൾ
അതിന് പുളിരുചിയാണ്. പലപ്പോഴും പഞ്ചസാര മധുരത്തിനായി ചേർത്തുപയോഗിക്കുന്നു. ഈ ചായയിൽ ജീവകം-സി , ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു. പാരമ്പര്യമായി ശക്തികുറഞ്ഞ ഒരു ഔഷധമായി കരുതിവരുന്നു. പടിഞ്ഞാറൻ സുഡാനിൽ വളരുന്ന കയ്പ്പുരസമുള്ള വെളുത്ത ചെമ്പരത്തി ചായ ആചാരപരമായി അതിഥികളെ സൽക്കരിക്കാനായി ഉപയോഗിക്കുന്നു. ചെമ്പരത്തി ചായയിൽ
സിട്രിക്ക് ആസിഡ്, മാലിക് ആസിഡ്, ടാർട്ടാറിക് ആസിഡ് മുതലായ 15-30% ജൈവാമ്ലങ്ങൾ അടങ്ങിയിരിക്കുന്നു. അതിൽ അമ്ലത്വമുള്ള പോളിസാക്കറൈഡ്സ്, സയാനിഡിൻ, ഡെല്ഫിനിഡിൻ, തുടങ്ങിയ flavonoid ഗ്ലൈക്കോസൈഡുകൾ അടങ്ങിയിട്ടുണ്ട്. ചെമ്പരത്തിക്ക് അതിന്റെ കടുത്ത ചുവന്ന ചുവപ്പു നിറവും സ്വഭാവങ്ങളും ഇവ മൂലമാണ് ലഭിച്ചത്.
ഈ പാനീയം വിവിധ സ്ഥലങ്ങളിൽ വിവിധ പേരുകളിൽ അറിയപ്പെടുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ