വൈറ്റമിന് സി, കെ തുടങ്ങിയവ അടങ്ങിയിരിയ്ക്കുന്ന തക്കാളി ആരോഗ്യത്തിന് അത്യുത്തമമാണ്.
അതിലുപരിയായി സൗന്ദര്യത്തിനും തക്കാളി ഏറെ നല്ലതാണ്. പല ചര്മപ്രശ്നങ്ങള്ക്കുമുള്ളൊരു പരിഹാരമാണ് തക്കാളി.
തക്കാളി തേന്, പാല്പ്പാട എന്നിവ ചേര്ത്ത് മുഖത്തു പുരട്ടിയാല് നിറം വര്ദ്ധിയ്ക്കും. അതുപോലെ തക്കാളി നാരങ്ങാനീരില് കൂട്ടിക്കലര്ത്തി മുഖത്തു തേച്ചു പിടിപ്പിച്ച് പതിനഞ്ച് മിനിറ്റിന് ശേഷം കഴുകിക്കളയാം. ഇത് മുഖത്തെ കുഴികള് ചെറുതാക്കും. തക്കാളി നീരും തൈരും കൂട്ടിച്ചേര്ത്ത് മുഖത്തു തേച്ചാല് സൂര്യാഘാതം കാരണമുണ്ടാകുന്ന കരുവാളിപ്പ് മാറിക്കിട്ടും. മുഖത്തെ പാടുകളും വടുക്കളും മാറ്റാനും തക്കാളിക്ക് കഴിയും. ഇതിലെ വൈറ്റമിന് എ, സി, കെ എന്നിവയാണ് ഈ ഗുണം നല്കുന്നത്. തക്കാളി മുറിച്ച് മുഖത്ത് അല്പനേരം ഉരസുന്നത് വടുക്കളും പാടുകളും മാറാന് സഹായിക്കും. എണ്ണമയമുള്ള ചര്മത്തില് മുഖക്കുരു വരാന് സാധ്യത കൂടുതലാണ്. ഇതിന് തക്കാളിയും കുക്കുമ്പര് ജ്യൂസുംകൂട്ടിച്ചേര്ത്ത് മുഖത്തു തേക്കാം. അല്പം കഴിഞ്ഞ് കഴുകിക്കളഞ്ഞാല് എണ്ണമയം മാറും. മുഖക്കുരു വരാതിരിക്കുകയും ചെയ്യും.
തേനും തക്കാളി നീരും കൂട്ടിച്ചേര്ത്ത് മുഖത്തു പുരട്ടുന്നത് മുഖചര്മം തിളങ്ങാന് നല്ലതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ