ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ആര് ജയിക്കും?

20151224

പഴകിയ പൊറോട്ട ഫ്രഷ് ആകാൻ ഹോട്ടൽ കച്ചവടക്കാരുടെ എളുപ്പപ്പണി

പഴകിയ പൊറോട്ട ഫ്രഷ് ആകാൻ ഹോട്ടൽ കച്ചവടക്കാരുടെ എളുപ്പപ്പണി
Thursday 24 December 2015

പൊറോട്ട പാകം ചെയ്യുന്നതിന് ഇഡ്ഡലി കുട്ടകം. ആരോഗ്യവകുപ്പ് അധികൃതർ അഞ്ചാലുംമൂട്ടിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ കണ്ടെത്തിയതാണ് ഇഡ്ഡലി കുട്ടകത്തിലെ പൊറോട്ടയുണ്ടാക്കൽ. പഴകിയ പൊറോട്ട ഇഡ്ഡലി കുട്ടകത്തിൽവച്ച് ആവികേറ്റി പുതിയതിനൊപ്പം നൽകിവരികയായിരുന്നു. ഇതിനായി തലേനാളത്തെ അൻപതോളം പൊറോട്ട ഇഡ്ഡലി കുട്ടകത്തിൽ ആവികയറ്റാൻ വച്ചപ്പോഴാണ് ആരോഗ്യവകുപ്പ് അധികൃതർ എത്തുന്നത്. ജീവനക്കാരന്റെ രീതികളിൽ സംശയം തോന്നിയ അധികൃതർ അടുപ്പിലിരുന്ന ഇഡ്ഡലി കുട്ടകം തുറന്നുനോക്കിയപ്പോഴാ ആവി പറക്കുന്ന പൊറോട്ടയുടെ ഗുട്ടൻസ് പുറത്തുവന്നത്.
തൃക്കടവൂർ നമ്പാരത്ത് ജംക്ഷനു സമീപത്തെ ഹോട്ടലിൽ നിന്നുമാണു പഴകിയ ആഹാരം കണ്ടെടുത്തത്. ഇവിടെ നിന്നുതന്നെ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന പലഹാരങ്ങളും പൊരിച്ച മീനും പിടികൂടിയിരുന്നു. കുരീപ്പുഴ യുപി സ്കൂളിനു സമീപത്തെ കടയിൽ നടത്തിയ പരിശോധനയ്ക്കിടെ കടയിൽ സൂക്ഷിച്ചിരുന്ന സിഗരറ്റും ബീഡിയും പായ്ക്കറ്റുകളോടെ പിടികൂടി പൊലീസിനു കൈമാറി. വൃത്തിഹീനമായ വിധത്തിൽ പ്രവർത്തിച്ചുവന്ന അഞ്ചാലുംമൂട്, മതിലിൽ വൈദ്യശാലമുക്ക്, കുരീപ്പുഴ എന്നിവിടങ്ങളിലെ ഹോട്ടലുകൾക്കും കടകൾക്കും നോട്ടിസ് നൽകി. പിടികൂടിയ പഴകിയ ആഹാരപദാർഥങ്ങൾ നശിപ്പിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ