70 ശതമാനം ഡാറ്റ ലാഭിക്കാം ഗൂഗിള്‍ ക്രോം ഉപയോഗിച്ച്
ഇപ്പോഴുള്ള പല സൈറ്റുകളും ലോഡ് ആയി വരാന്‍ കൂടുതല്‍ സമയം എടുക്കാറുണ്ട്. 2ജി ഒക്കെയാണെങ്കില്‍ മിനുട്ടുകളോളം കാത്തിരിക്കേണ്ടിയും വരും. ഇതിനു പരിഹാരവുമായിട്ടാണ് ഗൂഗിള്‍ ക്രോം ഡാറ്റ സേവര്‍. പുതിയ സൗകര്യം നിലവില്‍ വരുന്നതോടെ സൈറ്റ് എളുപ്പത്തില്‍ ലോഡ് ചെയ്യുകയും, ഡാറ്റ ഉപയോഗം 70 ശതമാനമായി കുറയ്ക്കാന്‍ കഴിയുമെന്നും ആണ് പ്രതീക്ഷിക്കുന്നത്. പേജില്‍ ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ ഒഴിവാക്കിയാണ് ഇത് സാധ്യമാക്കുന്നത്.
ഇത് പ്രകാരം നിങ്ങള്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ ചിത്രങ്ങള്‍ ലോഡ് ആവൂ. ഇതിലൂടെ വലിയൊരു ശതമാനം ഡാറ്റ ലാഭിക്കാന്‍ കഴിയും. ആദ്യഘട്ടത്തില്‍ ഇന്ത്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലാണ് ഈ സംവിധാനം ഗൂഗിള്‍ ഒരുക്കുന്നത്. സ്പീഡ് കുറഞ്ഞ നെറ്റ് ഉപയോഗിക്കുന്നവരുടെ കൂടിയ എണ്ണമാണ് ഈ ഫീച്ചര്‍ ഇവിടെ പരീക്ഷിക്കാന്‍ ഗൂഗിളിനെ പ്രേരിപ്പിച്ചത്.
ഈ സംവിധാനം നിങ്ങള്‍ക്ക് ലഭിക്കാന്‍, പുതിയ ഗൂഗിള്‍ ക്രോം അപ്‌ഡേഷന്‍ എടുക്കുക
അതിന് ശേഷം Settings Under Advanced select Data Saver ON എന്ന് ചെയ്താല്‍ മതി.
അതിന് ശേഷം Settings Under Advanced select Data Saver ON എന്ന് ചെയ്താല്‍ മതി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ