കോണ്ഗ്രസ് നേതാക്കള് വര്ഗീയതയോട് വീട്ടുവീഴ്ച ചെയ്താല് തിരുത്തുമെന്ന് വി.ഡി സതീശന്
പാലക്കാട്: സമുദായിക ശക്തികളുമായി വീട്ടുവീഴ്ച ചെയ്യുന്ന നേതാക്കള് കോണ്ഗ്രസിലുണ്ടെങ്കില് അവരെ തിരുത്താന് രണ്ടാം നിര നേതാക്കള് കോണ്ഗ്രസിലുണ്ടാകുമെന്ന് വിഡി സതീശന് എംഎല്എ. സമുദായ നേതാക്കളെ നിലക്ക് നിര്ത്താന് കഴിഞ്ഞ നേതാവാണ് കരുണാകരന്. ഇത്തരം ശക്തികള് പുരക്ക് മീതെ വളര്ന്നാല് അവയെ വെട്ടിമാറ്റാനും കരുണാകരന് കഴിഞ്ഞിരുന്നെന്നും വിഡി സതീശന് പാലക്കാട് പറഞ്ഞു. സാമുദായിക വര്ഗ്ഗീയ ശക്തികളോട് വിട്ടുവീഴ്ച ചെയ്യരുതെന്നും സതീശന് പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്ചാണ്ടിക്കെതിരെ ഒളിയമ്പുമായി രമേശ് ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനു തൊട്ടു പിന്നാലെയാണ് വിമര്ശനവുമായി വിഡി സതീശനും രംഗത്തെത്തിയത്. കെ കരുണാകരന് വികസനമെന്നത് വെറുമൊരു പ്രചരണ ആയുധം ആയിരുന്നില്ലെന്നും, എല്ലാ വിഭാഗങ്ങള്ക്കും തുല്യനീതി ഉറപ്പാക്കാന് കരുണാകരന് കഴിഞ്ഞെന്നും രമേശ് ചെന്നിത്തല പോസ്റ്റില് കുറിച്ചു. ലീഡര് കെ. കരുണാകരന്റെ അഞ്ചാം ചരമവാര്ഷിക ദിനത്തിലാണ് അദ്ദേഹത്തിന്റെ ഭരണപാടവങ്ങളെ വാഴ്ത്തി രമേശ് ചെന്നിത്തല പോസ്റ്റ് ഇട്ടത്.
വികസനം ജനങ്ങള്ക്ക് അനുഭവിച്ച് അറിയാന് കഴിയുന്ന ഒന്നാകണം എന്ന് ലീഡര്ക്ക് നിര്ബന്ധമുണ്ടായിരുന്നു. ആരെയും പ്രീണിപ്പിക്കാതെ എല്ലാ വിഭാഗങ്ങള്ക്കും ലീഡര് തുല്യനീതി ഉറപ്പ് വരുത്തി. ലീഡറുടെ ഓര്മ്മകള്ക്ക് മുന്പത്തേക്കാളും അധികം പ്രസക്തിയുള്ള കാലഘട്ടമാണിതെന്നും ചെന്നിത്തല പറഞ്ഞു. ആരെയും അഴിച്ചുവിടാതെ എല്ലാവരെയും നിര്ത്തേണ്ടിടത്ത് നിര്ത്തിയ ലീഡര് വരും തലമുറകള്ക്ക് പഠിക്കാനുളള ഇതിഹാസ കാവ്യമാണ് എന്ന് പറഞ്ഞുകൊണ്ട് രമേശ് ചെന്നിത്തല തന്റെ ഫേയ്സ് ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ